പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ശുഭാകുമാരി എസ്
ശുഭാകുമാരി എസ്

പ്രസിഡൻ്റ്

ബാബു ഫിലിപ്പോസ്
ബാബു ഫിലിപ്പോസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീതമോള്‍ എസ്
പ്രീതമോള്‍ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

വിനീത് വില്‍സണ്‍
വിനീത് വില്‍സണ്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ദീപ്തി സുരേഷ്
ദീപ്തി സുരേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഐ അനിതകുമാരി
ഐ അനിതകുമാരി

സെക്രട്ടറി, പട്ടാഴി ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 പട്ടാഴി പി.ഒ., കൊല്ലം - 691522 ഫോൺ: 9496041748 / 9496041749    |    ഇ-മെയിൽ: pattazhygp@gmail.comകൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പട്ടാഴി ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമൂഹിക ക്ഷേമവും പ്രദേശത്തിന്റെ സമഗ്ര വികസനവും ഉറപ്പാക്കുന്നതിനുമായി വിവിധ മേഖലകളിൽ പഞ്ചായത്ത് പ്രവർത്തിച്ചുവരുന്നു.ഏകദേശം 18.65 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന പട്ടാഴി ഗ്രാമപഞ്ചായത്തിൽ ഏകദേശം 17,718 പേർ അധിവസിക്കുന്നു. 13 വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്തിൽ ഗ്രാമീണ ജീവിതത്തിന്റെ സവിശേഷതകളും കാർഷിക പാരമ്പര്യവും ജനകീയ കൂട്ടായ്മകളും നിലനിൽക്കുന്നു.ജനപങ്കാളിത്തത്തിലൂന്നിയ ഭരണസംവിധാനംജനപങ്കാളിത്തം, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത, ജനസൗഹൃദ ഭരണനിർവഹണം എന്നിവയാണ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാന അടിസ്ഥാനങ്ങൾ. ഗ്രാമസഭകൾ, വാർഡ് സഭകൾ, വിവിധ ജനകീയ സമിതികൾ എന്നിവയിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നിർദ്ദേശങ്ങളും വികസന ആസൂത്രണത്തിന്റെ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പട്ടാഴി. പഞ്ചായത്തിന്‍റെ വിസ്തീര്‍ണ്ണം- 18.65 ച.കി.മീ, അതിരുകള്‍- കിഴക്ക് : തലവൂര്‍ ഗ്രാമപഞ്ചായത്ത് തെക്ക്: തലവൂര്‍, മൈലം ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ്: കല്ലടയാറ്, മൈലം ഗ്രാമപഞ്ചായത്ത് വടക്ക്: കല്ലടയാറ്, പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനസംഖ്യ- 17718

കൂടുതൽ വായിക്കുക